ChuttuvattomThodupuzha

ജില്ലയിലെ വിദ്യാലയങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കനൊരുങ്ങി എക്‌സൈസ് വകുപ്പ്

തൊടുപുഴ: ലഹരി വസ്തുക്കളും പുകയില ഉത്പ്പന്ന വില്‍പ്പനയ്ക്കുമെതിരെ എക്‌സൈസ് വകുപ്പിന്റെ് നേതൃത്വത്തില്‍ വ്യാപക പരിശോധനകള്‍ ഒരുങ്ങുന്നു. ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും,ലോക ലഹരി വിമുക്തി ദിനത്തോട് അനുബന്ധിച്ചുമാണ് പരിശോധനകള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ സെമിനാറുകളും, ബോധവത്ക്കരണവും സംഘടിപ്പിക്കും. വിമുക്തി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴ എ.പി.ജെ. അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ 26ന് നടത്തും. സ്‌കൂള്‍ -കോളേജ് തലങ്ങളില്‍ വിവിധ മത്സരങ്ങള്‍,ക്വിസുകള്‍, ചിത്രരചന, കൈയേഴുത്ത് മാസിക തയ്യറാക്കല്‍ എന്നിവ സംഘടിപ്പിക്കും.പി.ടി.എ യുടെ പങ്കാളിത്തത്തില്‍ മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം സംഘടിപ്പിക്കും. ദേവികുളം താലൂക്കിലെ ആദിവാസിക്കുടിലുകളില്‍ ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ ഊരുവാസികള്‍ക്ക് ബോധവത്ക്കരണം നടത്തും.’ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്‌പോകും.ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര
ലഹരി വിരുദ്ധദിനത്തില്‍  ജില്ലയിലെ എല്ലാ
സ്‌കൂളുകളിലും വിമുക്തി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുമെന്ന് ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കാര്‍ത്തികേയന്‍ കെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!