Thodupuzha

നേത്ര പരിശോധന ക്യാമ്പ് നടത്തി.

ഇടവെട്ടി : ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും, വഴിത്തല ശാന്തിഗിരി കോളേജ് – സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ പി.ആർ.ഓ. റോബിൻസൺ കെ. ക്യാമ്പ് വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ.കെ സുഭാഷ് കുമാർ, വാർഡ് മെമ്പർ അസ്സീസ് ഇല്ലിക്കൽ, പഞ്ചായത്ത് സെക്രട്ടറി അബ്‌ദുൽ സമദ്, ശാന്തിഗിരി കോളേജ് – സോഷ്യൽ വർക്ക് വിഭാഗം സ്റ്റുഡന്റ്‌ കോ-ഓർഡിനേട്ടർമാരായ ഡിവൈൻ ജോൺസൺ, അഖിൽ ടോം എന്നിവർ പ്രസംഗിച്ചു. പരിശോധനയ്ക്കായി ക്യാമ്പിൽ 114 പേര് പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!