Thodupuzha

കുടുംബ സംഗമം ഞായറാഴ്ച

വഴിത്തല: എസ്.എന്‍ പുരുഷ സംഘത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബസംഗമം ഞായറാഴ്ച എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.ആര്‍ പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ശിവഗിരി മഠത്തിലെ മഹാദേവാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ഗുരുകൃപാ സാഗരം’ എന്ന വിഷയത്തില്‍ വി.കെ സുരേന്ദ്രന്‍ മാസ്റ്റര്‍ മുനിയറ സംസാരിക്കും. ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും നാഷണല്‍ ഇന്നോവേഷന്‍ അവാര്‍ഡ് നേടിയ ബിജു തച്ചനാനിക്കലിലിനെ സമ്മേളനത്തില്‍ ആദരിക്കും.

Related Articles

Back to top button
error: Content is protected !!