IdukkiThodupuzha

കുടുംബസംഗമവും മുതിര്‍ന്ന കരയോഗ അംഗങ്ങളെ ആദരിക്കലും

വഴിത്തല: 713 -ാം നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്റെ കുടുംബസംഗമം തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ ് എം.ആര്‍ പ്രേംകുമാറിന്റ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി് ധര്‍മ്മാംഗദ കൈമള്‍, യൂണിയന്‍ സെക്രട്ടറി ആര്‍.അനില്‍കുമാര്‍ , വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു രാജീവ്, കമ്മിറ്റിയംഗം ഭാരതി അമ്മ,കരയോഗം സെക്രട്ടറി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. 70 വയസ് പൂര്‍ത്തിയായ അന്‍പതോളം കരയോഗഅംഗങ്ങളെ യൂണിയന്‍ പ്രസിഡന്റ് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. യോഗത്തിന് കരയോഗം ഖജാന്‍ജി ശ്രീജിത്ത് തുമ്പശ്ശേരില്‍

സ്വാഗതവും കമ്മിറ്റിയംഗം വി.ആര്‍.ദിലീപ് കൃതജ്ഞതയും പറഞ്ഞു.യോഗ ശേഷം വിവിധ കലാപരിപാടിയും നടന്നു.

Related Articles

Back to top button
error: Content is protected !!