Thodupuzha

മാടകയില്‍ കുടുംബയോഗ വാര്‍ഷികം നടന്നു

കോടിക്കുളം: പടിഞ്ഞാറേ കോടിക്കുളത്തെ പുരാതന കുടുംബമായ മാടകയില്‍ കുടുംബക്കാരുടെ കുടുംബയോഗ വാര്‍ഷികം വെട്ടിയാംകുന്നേല്‍ സലിയുടെ വീട്ടില്‍ നടന്നു.രാവിലെ സഹൃദയ സംഗമത്തിന് ശേഷം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കുടുംബയോഗം ചെയര്‍മാന്‍ എം.കെ വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു. മാടകയില്‍ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചെല്ലപ്പന്‍ മാടകയില്‍ ഭദ്രദീപം തെളിച്ചു. കണ്‍വീനര്‍ അശ്വതി മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റജി നളന്ദ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നടക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാം കാളിയാര്‍ സി.ഐ ഹണി എച്ച്‌.എല്‍ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ ടിവി സിനിമാ താരം ലൂയിസ് മേലുകാവ് മുഖ്യാത്ഥിയായി പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും നടന്നു.

Related Articles

Back to top button
error: Content is protected !!