Obit

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

കൊച്ചി : പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേര്‍ന്ന് കച്ചേരികള്‍ നടത്തിയിരുന്നു. 1986ലാണ് വിജയന്‍ അന്തരിച്ചത്. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് ഇവര്‍ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങള്‍ ഉള്‍പ്പെടെ ഭക്തിഗാനങ്ങള്‍ക്കും ഈണമിട്ടു. 1965ല്‍ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങള്‍ തിളങ്ങി ആയ സിനിമയാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!