ChuttuvattomThodupuzha

കര്‍ഷക സഭയും ഞാറ്റുവേലചന്തയും നടത്തി

ആലക്കോട്:പഞ്ചായത്ത് കൃഷിഭവന്‍, തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കര്‍ഷക സഭയും കലയന്താനി വിഎഫ്പിസികെ വിപണി ഹാളില്‍ സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം നിര്‍വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഭവന്‍ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണവും ചര്‍ച്ചയും നടത്തി.

ഞാറ്റുവേല ചന്തയോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നേഴ്സറിയില്‍ ഉത്പാദിപ്പിച്ച കമുകിന്‍ തൈകള്‍, കര്‍ഷകരുത്പാദിപ്പിച്ച ജൈവ വളങ്ങള്‍(ജീവാമൃതം, ഖന ജീവാമൃതം), കുരുമുളക് തൈകള്‍, ഫല വൃക്ഷ തൈകള്‍, പച്ചക്കറി വിത്തുകള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരുന്നു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാന്റി ബിനോയ്, വാര്‍ഡ് മെമ്പര്‍മാരായ ഇ.എസ് റഷീദ്, ജോസഫ് ചാക്കോ, സംസ്ഥാന ജൈവ കാര്‍ഷിക അവാര്‍ഡ് ജേതാവ് ബൈജുമോന്‍ എം.കെ, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!