ChuttuvattomThodupuzha

വനം വകുപ്പ് നടപടിക്കെതിരെ കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കും: കര്‍ഷക രക്ഷാസമിതി

മുണ്ടന്‍മുടി: വനം വകുപ്പിന്റെ വര്‍ധിച്ചു വരുന്ന പ്രതികാര നടപടികള്‍ക്കെതിരെ കര്‍ഷകൂട്ടായ്മ സംഘടിപ്പിക്കാന്‍ മുണ്ടന്‍മുടി കര്‍ഷക രക്ഷാസമിതി യോഗം തീരുമാനിച്ചു. വര്‍ഷങ്ങളായി കുടിയേറിപ്പാര്‍ക്കുന്ന കൃഷിക്കാരെ അവരുടെ കൃഷി ഭൂമിയില്‍ നിന്നും ഇറക്കി വിടുവാനുള്ള ഏത് നീക്കത്തേയും ചെറുക്കുമെന്ന് മുണ്ടന്‍മുടി കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗം തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി നാരുംകാനത്ത് വിപുലമായ കര്‍ഷക കൂട്ടായ്മ ബുധനാഴ്ച 4 ന് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി റെജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.ജി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ആല്‍ബര്‍ട്ട് ജോസ് മുഖ്യപ്രഭാഷണം നടത്തി. വി.ഡി ജോസ്, ലത്തിഫ് ഇല്ലിക്കല്‍, ഡെന്‍സില്‍ വെട്ടിക്കുഴിച്ചാലില്‍, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ഹുസൈനാര്‍ കുഴിപ്പിള്ളില്‍, ബാബു കുഴിയംപ്ലാവില്‍,ബേബി കളത്തൂര്‍, ജോയി തറപ്പേല്‍,സഹീര്‍ കുറ്റിയാനിയ്ക്കല്‍, ജെറിന്‍ വാതല്ലൂര്‍, രാജേഷ് നടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!