Thodupuzha

സംസ്‌കാര വേദി കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ : കേരള കോണ്‍ഗ്രസ് (എം) സംസ്‌കാര വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ മികച്ച കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, കുട്ടി കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കെ.എം.മാണി സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ ജിമ്മി മറ്റത്തിപ്പാറ ആലക്കോട് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടില്‍, പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിലായി ആന്റണി പള്ളത്ത്, സാലി ആന്റണി, ഷൈനി റോബിന്‍, ജഗദമ്മ വിശ്വംഭരന്‍ തുടങ്ങിയവരെ ആദരിച്ചു. സജിന്‍ ചേരിപ്പുറം, ടോം കണയങ്കവയല്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, സണ്ണി പന്നാംകുഴി, ജോബി കുന്നപ്പിള്ളി, അനു ആന്റണി, ജോമി കടുകുംമാക്കല്‍, എം.വി. പത്രോസ്, ഫ്രാന്‍സീസ് കരിമ്പാനി, ആന്റണി പള്ളത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!