Idukki

കര്‍ഷക കടാശ്വാസം – ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും: മന്ത്രി പി. പ്രസാദ്

ഇടുക്കി: കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കി വരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീര്‍ഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനില്‍ കര്‍ഷകര്‍ക്ക് കടാശ്വാസത്തിന് അപേക്ഷ നല്‍കാം. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ / സംഘങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!