Thodupuzha

നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ തിരുന്നാൾ 

നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 30, മേ​യ് ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 30ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 9.30ന് ​ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം, 4.30നു ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന. ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 4.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ ബി​ൽ​ജു മ​ഠ​ത്തി​ൽ, സ​ന്ദേ​ശം -ഫാ.​ സെ​ബാ​സ്റ്റ്യ​ൻ നെ​ടും​പു​റ​ത്ത്, തു​ട​ർ​ന്ന് ക​പ്പേ​ള​യി​ലേ​ക്ക്് പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 4.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ർ, സ​ന്ദേ​ശം – ചാ​ൻ​സ​ല​ർ ഫാ.​ജോ​സ് കു​ള​ത്തൂ​ർ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പി​ടി നേ​ർ​ച്ച , ക​ലാ സ​ന്ധ്യ. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ട​ന്പ് കൊ​ണ്ടു പോ​കു​ന്ന​തി​നും , അ​ന്പ്, മു​ടി എ​ഴു​ന്ന​ള്ളി​പ്പി​നും സൗ​ക​ര്യ​മു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ, അ​സി വി​കാ​രി ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!