Thodupuzha

ഫെഡറൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ കൂട്ടധർണ നടത്തി

തൊടുപുഴ:ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് ജീവനക്കാർ തൊടുപുഴ മുൻസിപ്പൽ മൈതാനത്ത് പ്രതിഷേധ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തുക, കരാർ, പുറം കരാർ തൊഴിൽ നിർത്തലാക്കുക,താൽക്കാലിക കരാർ പുറംകരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഇടപാടുകാരിൽ അടിച്ചേൽപ്പിക്കരുത്,ഇൻസെന്റീവ് സമ്പ്രദായം നിർത്തലാക്കുക, ജീവനക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കരാറുകൾ മാനിക്കുക,തൊഴിൽ നിയമങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധ കൂട്ടധർണ്ണ സംഘടിപ്പിച്ചത്.

തൊടുപുഴ മുൻസിപ്പൽ മൈതാനത്ത് നടന്ന പ്രതിഷേധ കൂട്ടധർണ്ണ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് പോലെ ജനകീയ അടിത്തറയുള്ള, പൊതുമേഖല ബാങ്കിന് സമാന സാഹചര്യമുള്ള, കേരളത്തിൽ ആസ്ഥാനമായുള്ള ഒരു ബാങ്കിൽ ഇത്തരത്തിൽ പുത്തൻ തലമുറ ബാങ്കുകളുടെ സമാനമായ നയങ്ങൾ രൂപീകരിക്കുന്നത് ഇവിടത്തെ ജനങ്ങളോടും, തൊഴിലാളികളോടും, നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടും കാണിക്കുന്ന കൊടിയ ക്രൂരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എഫ്.ബി.ഇ.യു തൊടുപുഴ റീജിയണൽ ചെയർമാൻ  അനീഷ് ജയൻ അധ്യക്ഷതവഹിച്ച ധർണ്ണയിൽ എഫ്.ബി.ഇ ദേശീയ ജനറൽ സെക്രട്ടറി  എ.ആർ സുജിത്ത് രാജു* മുഖ്യപ്രഭാഷണം നടത്തി. എഫ്.ബി.ഇ ദേശീയ സെക്രട്ടറി  സുജിത്ത് പി.ആർ, ഓർഗനൈസിങ് സെക്രട്ടറി  ശരത് എസ് ഡബ്ലിയു  സി സി  ജില്ലാ ചെയർമാൻ പി കെ ജബ്ബാർ,ജോയിന്റ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ എ.കെ.ബി.ഇ.എഫ്  ജില്ലാ ചെയർമാൻ എബിൻ ജോസ്, എഫ്.ബി.ഇ.യു തൊടുപുഴ റീജണൽ സെക്രട്ടറി ജെസ്സിൽ ജെ വേളച്ചേരി എഫ്.ബി.ഇ.യു അസിസ്റ്റന്റ് സെക്രട്ടറി നഹാസ് പി സലിം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!