Thodupuzha

ഫെഡറല്‍ ബാങ്കില്‍  മിന്നല്‍ പണിമുടക്ക്

തൊടുപുഴ: ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ് സുമിത്ത് നമ്പ്യാരെ അന്യായമായി ബാങ്കില്‍ നിന്നും പിരിച്ചു വിട്ട ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ അഖിലേന്ത്യ വ്യാപകമായി മിന്നല്‍ പണിമുടക്ക് നടത്തി. സമരത്തിനോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് തൊടുപുഴ റീജിയണല്‍ ഓഫീസിനു മുന്നിലായി എഫ്.ബി.ഇ.യു തൊടുപുഴ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറിയുമായ നഹാസ് പി സലിം ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് ജില്ലാ ട്രഷറര്‍ എ.ബി. കൃഷ്ണഹരി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി നോബിന്‍, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത കെ.കെ, എഫ്.ബി.ഇ.യു മുന്‍ ഇ.സി മെമ്പര്‍ എന്‍ പി ജോസഫ്, റീജണല്‍ ചെയര്‍മാന്‍ അനീഷ് ജയന്‍, റീജണല്‍ സെക്രട്ടറി ജെസില്‍ ജെ വേളാച്ചേരില്‍, റീജിയണല്‍ ട്രഷറര്‍ സാനിഫ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!