ChuttuvattomThodupuzha

കേരള സിവിൽ സപ്ലൈസ് ഓഫീസിൽ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഇന്ന്

തൊടുപുഴ : കേരള സിവിൽ സപ്ലൈസ് ഓഫീസിൽ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഇന്ന് 11ന് തൊടുപുഴ ജോയിന്റ്കൗൺസിൽ എംപ്ലോയിസ് ഹാളിൽ ചേരും .ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി .ബിനിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും സിവിൽ സപ്ലൈയുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കൺവെൻഷനിൽ ജില്ലയിൽ സിവിൽ സപ്ലൈവകുപ്പിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും കൺവെൻഷനിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും.ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ ,ജില്ലാ പ്രസിഡന്റ് കെ .വി സാജൻ, ജില്ലാ സെക്രട്ടറി കെ .എസ്. രാഗേഷ് തുടങ്ങിയവർ പങ്കെടുക്കും

Related Articles

Back to top button
error: Content is protected !!