Thodupuzha

ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേത്രത്തിൽ ഉ​ത്സ​വം

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 14നു കൊടിയേറും. ഉത്സവത്തോടനുബന്ധിച്ച് കൃഷ്ണനാട്ടം, കഥകളി, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, ബാലെ എന്നിവ നടക്കും. എല്ലാദിവസവും പാഞ്ചാരിമേളം, പാണ്ടിമേളം, പഞ്ചവാദ്യം, തായന്പക എന്നിവയും സംഗീതക്കച്ചേരി, ഭരതനാട്യം, കുച്ചുപ്പുടി, നൃത്തം, ഭക്തിഗാനമേള എന്നിവയുമുണ്ടാകും. സിനിമാതാരം സുരേഷ്‌ഗോപിയുടെ ഭാര്യ രാധികയും ടീമും അവതരിപ്പിക്കുന്ന ഭക്തിഗാന സുധയും നടക്കും. ഒന്പതാം ഉത്സവദിനത്തില്‍ രാവിലെ ഒന്പതുമുതല്‍ ബലിദര്‍ശനം. മൂന്നു ഗജവീരന്മാര്‍ അണിനിരക്കുന്ന 10 ദിവസത്തെ ഉത്സവം 23നു ആറാട്ടോടെ സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!