Thodupuzha

ലാത്തിച്ചാര്‍ജില്‍ യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനും പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റിക്കും പരാതി

തൊടുപുഴ: ലാത്തിച്ചാര്‍ജില്‍ യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനും പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റിക്കും പരാതി.യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന്റെ ഇടതുകണ്ണിനും തലയ്‌ക്കും ഗുരുതര പരുക്കേറ്റ സംഭവത്തില്‍ സഹോദരന്‍ മുഹമ്മദ്‌ അസ്ലമാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. ജില്ലാ പോലീസ്‌ മേധാവി, തൊടുപുഴ ഡിവൈ.എസ്‌.പി, ബിലാല്‍ സമദിനെ അടിച്ച പോലീസുകാരന്‍ ഉള്‍പ്പടെ എട്ട്‌ പേര്‍ക്കെതിരെയാണ്‌ പരാതി. ലാത്തിച്ചാര്‍ജില്‍ തലക്കും ഇടത്‌ കണ്ണിനും ഗുരുതര പരുക്കേറ്റ ബിലാല്‍ സമദ്‌ നിലവില്‍ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കണ്ണിന്‌ മാത്രം 22 മുറിവുകള്‍ ഏല്‍ക്കുകയും രണ്ട്‌ സര്‍ജറികള്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു.
ഈ പരാതികള്‍ക്ക്‌ പുറമെ സിവില്‍ കേസും നല്‍കുമെന്ന്‌ അസ്ലം പറഞ്ഞു. തൊടുപുഴ പോലീസ്‌ സേ്‌റ്റഷനിലേക്ക്‌ ജൂണ്‍ 14ന്‌ കോണ്‍ഗ്രസ്‌ നടത്തിയ മാര്‍ച്ചിനിടെയാണ്‌ പോലീസിന്റെ അടിയേറ്റത്‌. ഡി.സി.സി. പ്രസിഡന്റ്‌ സി.പി. മാത്യുവിനെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന്‌ ആരോപിച്ച്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ആയിരുന്നു കോണ്‍ഗ്രസ്‌ മാര്‍ച്ച്‌.

Related Articles

Back to top button
error: Content is protected !!