Thodupuzha

നമ്മള്‍ 8,73,132 വോട്ടര്‍മാര്‍; ഇടുക്കി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തൊടുപുഴ: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.കലക്ടര്‍ ഷീബ ജോര്‍ജ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയായ സി.പി.ഐ ജില്ല സെക്രട്ടറി കെ.സലീംകുമാറിന് ഇടുക്കി മണ്ഡലത്തിലെ വോട്ടര്‍പട്ടിക കൈമാറി പ്രകാശനം ചെയ്തു.2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ ആകെ 8,73,132 വോട്ടര്‍മാരാണ് ഇടംപിടിച്ചത്. കഴിഞ്ഞ നവംബര്‍ ഒമ്ബതിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 8,84,941 പേരായിരുന്നു.

മരിച്ചവരും (9738) താമസംമാറിയവരും (8487) ഉള്‍പ്പെടെ 18,225 പേരെ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കി. www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാണ്.18 വയസ്സുള്ള 3680 വോട്ടര്‍മാര്‍ പുതുതായി പട്ടികയിലുണ്ട്.പട്ടിക ഒറ്റനോട്ടത്തില്‍ ആകെ വോട്ടര്‍മാര്‍ – 8,73,132 സ്ത്രീകള്‍ – 4,42,430 പുരുഷന്മാര്‍ – 4,30,696 ട്രാന്‍ജെന്‍ഡര്‍- ആറ് കൂടുതല്‍ വോട്ടര്‍മാരുള്ള താലൂക്ക് – തൊടുപുഴ (1,86,032) കുറവ് വോട്ടര്‍മാര്‍- ഉടുമ്ബന്‍ചോല (1,66,903) കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള താലൂക്ക് -തൊടുപുഴ (93,796) കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍-തൊടുപുഴ (മൂന്ന്) പ്രവാസി വോട്ടര്‍മാര്‍ – 319 പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള താലൂക്ക് – തൊടുപുഴ (181) 80 വയസ്സിന് മുകളിലുള്ളവര്‍ – 20,157

Related Articles

Back to top button
error: Content is protected !!