Thodupuzha

സ്‌ക്കൂള്‍ കോമ്പൗണ്ടിന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ നാല് കടയുടമകള്‍ക്ക് എതിരെ കേസെടുത്തു

തൊടുപുഴ: അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്‌ക്കൂള്‍ കോമ്പൗണ്ടിന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ നാല് കടയുടമകള്‍ക്ക് എതിരെ തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍ മധുബാബു, ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ ഷംസുദീന്‍, ഹരീഷ്, സുമേഷ്.പിഎസ്, സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡേറ്റുകള്‍ തൊടുപുഴ ടൗണിലെ വിവിധ സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയിലുള്ള 23 ഓളം കടകളില്‍ പരിശോധന നടത്തി. 25000 രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ നാല് കടകളില്‍ നിന്നായി പിടിച്ചെടുത്തു. എ.പി.ജെ.അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന്റെ 50 മീറ്റര്‍ ദൂരെ മാറി കട നടത്തുന്ന വെങ്ങല്ലൂര്‍ പീടികപ്പറമ്പില്‍ വീട്ടില്‍ ഷാജി (51), തൊടുപുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തൊട്ടുമുന്‍വശം കട നടത്തുന്ന ഇടവെട്ടി പായിപ്പറമ്പില്‍ വീട്ടില്‍ അനൂപ്ഖാന്‍ (44), മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ നിന്നും 20 മീറ്റര്‍ മാറി കടനടത്തുന്ന മണക്കാട് പാവൂര്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (64), അല്‍ അസര്‍ പബ്ലിക് സ്‌ക്കൂളിന്റെ 25 മീറ്റര്‍ അകലെയായി കട നടത്തുന്ന പെരുമ്പിള്ളിച്ചിറ ചൂരവേലില്‍ വീട്ടില്‍ അലിയാര്‍ (74) എന്നിവരെയാണ് പിടികൂടിയത്. പ്രവേശനോല്‍സവ ദിവസം തങ്ങളുടെ സ്‌ക്കൂളുകളുടെ 100 മീറ്റര്‍ പരിധിയിലുള്ള കടകളില്‍ ചെന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് എസ്.പി.സി കേഡേറ്റുകള്‍ കടയുടമകളോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് അവഗണിച്ചു കൊണ്ട് വില്‍പ്പന തുടര്‍ന്നപ്പോഴാണ് കടകളില്‍ എസ്.പി.സി കേഡേറ്റുകളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് പോലീസ് പരിശോധന നടത്തിയത്. എസ്.പി.സി കുട്ടികള്‍ ഇത്തരത്തില്‍ ലോക്കല്‍ പോലീസുമായി ചേര്‍ന്ന് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യ ഒരു സംഭവമാണ്. അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടു. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ കോടതിയില്‍ നിന്നും അനുവാദം വാങ്ങി നശിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!