Thodupuzha

വീടിനുള്ളില്‍ കുടങ്ങിയ മൂന്ന് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ്  

തൊടുപുഴ: വീടിനുള്ളില്‍ മുറിയില്‍ കുടങ്ങിയ മൂന്ന് വയസുകാരന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. ഇന്ന് രാവിലെ 10ന് തൊടുപുഴ ആലക്കോടാണ് സംഭവം. ഒടുവില്‍ അഗ്‌നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആലക്കോട് ഇടക്കര മൈക്കിള്‍ – അനു ദമ്പതികളുടെ മകനാണ് മുറിയില്‍ കുടുങ്ങിയത്. പാല് കാച്ചല്‍ ചടങ്ങിന്റെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഈ സമയത്ത് മുറിയില്‍ കയറിയ കുട്ടി മുറിയുടെ വാതിലിന്റെ ലോക്ക് അകത്ത് നിന്നും പൂട്ടിയതാണ് പ്രശ്‌നമായത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല. ഇതോടെ സംഭവം തൊടുപുഴയിലെ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. തൊടുപുഴയില്‍ നിന്നും എത്തിയ സേനാംഗങ്ങളാണ് ലോക്ക് തുറന്ന് കുട്ടിയെ രക്ഷപെടുത്തിയത്.

Related Articles

Back to top button
error: Content is protected !!