Thodupuzha

നീലക്കുറിഞ്ഞി വസന്തം സമ്മാനിച്ച ഇലവീഴാപൂഞ്ചിറ ചക്കിക്കാവ് മലനിരകളില്‍ തീ പിടിത്തം

തൊടുപുഴ: നീലക്കുറിഞ്ഞി വസന്തം സമ്മാനിച്ച ഇലവീഴാപൂഞ്ചിറ ചക്കിക്കാവ് മലനിരകളില്‍ തീ പിടിത്തം. രാത്രി വൈകിയും തീയണയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഭാഗത്ത് നിന്നും കത്തുന്ന മലനിരകളിലെ തീ അണയ്ക്കുക അത്ര എളുപ്പമല്ല. മൂന്നാര്‍ മലനിരകളില്‍ മാത്രം കാണുന്ന നീലക്കുറിഞ്ഞി ചക്കിക്കാവ് മലനിരകളില്‍ പൂവിട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നീലക്കുറിഞ്ഞി പൂവിട്ട വാര്‍ത്ത പുറം ലോകത്ത് എത്തിച്ചത് മംഗളം ആയിരുന്നു. എന്നാല്‍ നീലക്കുറിഞ്ഞി പൂവിട്ട മേഖല സംരക്ഷിക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. കുടയത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ നീലക്കുറിഞ്ഞി പൂക്കളും തൈകളും നശിപ്പിക്കരുത് എന്ന ബോര്‍ഡ് വെച്ചതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. വേനല്‍ കനത്തതോടെ പ്രദേശം തീ പിടിത്ത ഭീഷണിയിലാണ്. മലനിരകളില്‍ തീ പടരുന്നത് നീലക്കുറിഞ്ഞി ചെടികളുടെ നാശത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

Related Articles

Back to top button
error: Content is protected !!