ChuttuvattomThodupuzha

തീപിടുത്തം: 50 ദിവസം; 109 വിളികള്‍

തൊടുപുഴ: വേനല്‍ കടുത്തതോടെ തീപിടിത്തം മൂലമുള്ള നാശനഷ്ടങ്ങളുടെ ഭീതിയിലാണ് ജില്ല. ചൂട് വര്‍ധിക്കുന്നതിനൊപ്പം തീ പിടിത്തവും വ്യാപകമാകുന്നു. പകലും രാത്രിയുമൊക്കെ ചെറുതും വലുതുമായ നിരവധി ഫോണ്‍ വിളികളാണ് ജില്ലയിലെ അഗ്‌നിരക്ഷാ സേന യൂണിറ്റുകളിലേക്ക് എത്തുന്നത്. ജില്ലയിലെ എട്ടു യൂണിറ്റുകളിലേക്ക് ജനുവരി – ഫെബ്രുവരി മാസത്തില്‍ തീ പിടിത്തവുമായി ബന്ധപ്പെട്ട് 109 വിളികളാണ് എത്തിയത്. ലയങ്ങള്‍ കത്തി നശിച്ചതും ഏലം സ്‌റ്റോറുകള്‍ക്ക് തീ പിടിച്ചതുമൊക്കെ ഇതിള്‍ ഉള്‍പ്പെടും. ചൂട് കൂടിയതോടെ ദിവസത്തില്‍ ഒന്നോ രണ്ടോ കോളുകള്‍ ഓരോ ഫയര്‍ സ്‌റ്റേഷനിലേക്കും എത്തുന്നുണ്ട്. തൊടുപുഴ താലൂക്കില്‍ വ്യാപകമായാണ് തീപിടിത്തമുണ്ടാകുന്നത്.
കരിങ്കുന്നം ഇല്ലിചാരി മലയില്‍ രണ്ട് ദിവസമായി തീ പടരുകയാണ്. യൂനിറ്റംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കടുത്ത പരിശ്രമമാണ് നടത്തിയത്. അഗ്‌നിരക്ഷാസേന വാഹനം എത്തിക്കാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ തീ പലയിടത്തേക്കും പടരുകയായിരുന്നു. ലോ റേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ അതി തീവ്ര ചൂടാണ് പകല്‍ അനുഭവപ്പെടുന്നത്. പറമ്പുകള്‍ക്ക് തീ പിടിക്കുന്നത് കൂടിയിട്ടുണ്ട്. മാലിന്യവും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ പറയുന്നത്. കരിയിലകളും മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ ഇവ നന്നായി ഉണങ്ങിക്കിടക്കുന്നതിനാല്‍ അതി വേഗം തീ ആളിപ്പടരും.

 

Related Articles

Back to top button
error: Content is protected !!