ChuttuvattomThodupuzha

വര്‍ധിപ്പിച്ച കാലിത്തീറ്റ വില പിന്‍വലിക്കണം: കേരള സ്‌റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍

തൊടുപുഴ: കാലിത്തീറ്റയുടെ വില വര്‍ധനയും കന്നുകാലികള്‍ക്കുണ്ടാകുന്ന രോഗങ്ങളും ചികിത്സാ ചെലവും മൂലം ക്ഷീരമേഖല വന്‍ തകര്‍ച്ചയിലാണെന്നും ഈ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച കാലിത്തീറ്റ വില പിന്‍വലിക്കണമെന്നും കേരള സ്‌റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. ഉപജീവനത്തിനായി ക്ഷീരമേഖലയിലൂടെ സ്വയംതൊഴില്‍ കണ്ടെത്തിയ ധാരാളം യുവജനങ്ങളും കര്‍ഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതുമൂലം പാല്‍ ഉത്പാദനം 40% കുറഞ്ഞിട്ടുണ്ട്. ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരും മില്‍മയും ഫെഡറേഷനും തയാറാകണം. 2022 നവംബറില്‍ കാലിത്തീറ്റ വില ഒരു ചാക്കിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നു പാല്‍വില ആറ് രൂപ വര്‍ധിപ്പിക്കുകയുണ്ടായി. ഇനി കാലിത്തീറ്റ വില വര്‍ധിപ്പിക്കില്ലെന്നു മന്ത്രി ഉറപ്പുനല്‍കിയെങ്കിലും മൂന്നുമാസത്തിനകം കേരള ഫീഡ്‌സ് ചാക്കിന് 25 രൂപ വര്‍ധിപ്പിച്ചു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു കര്‍ഷകരെ സഹായിക്കാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതി പുന: സ്ഥാപിക്കാന്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!