Thodupuzha

കനത്ത മഴയെ തുടര്‍ന്ന് മുട്ടം ടൗണ്‍ പ്രദേശത്തെ ഓടകള്‍ നിറഞ്ഞു കവിഞ്ഞ് വെള്ളം റോഡിലേക്ക്

മുട്ടം: കനത്ത മഴയെ തുടര്‍ന്ന് മുട്ടം ടൗണ്‍ പ്രദേശത്തെ ഓടകള്‍ നിറഞ്ഞു കവിഞ്ഞ് വെള്ളം റോഡിലേക്ക് വ്യാപകമായി ഒഴുകുന്നത് തടയാന്‍ പഞ്ചായത്ത് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് പ്രസിഡന്റ് ഷൈജ ജോമോന്‍ പറഞ്ഞു. മഴ ശക്തമായാല്‍ മുട്ടം ടൗണ്‍ മുതല്‍ മൂലമറ്റം റൂട്ടിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരേയും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം വരേയുമുള്ള ഭാഗങ്ങളില്‍ ഓടയില്‍ നിന്ന് മഴ വെള്ളം വ്യാപകമായി കുത്തിഒലിച്ച് റോഡിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. ഇതേ തുടര്‍ന്ന് ഓടകളിലെ മാലിന്യം നിറഞ്ഞ അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ഇത് റോഡിന്റെ സുരക്ഷയ്ക്കും വന്‍ ഭീഷണിയാണ്. ഇതേ തുടര്‍ന്നാണ് മുട്ടം ടൗണ്‍ കേന്ദ്രീകരിച്ചുള്ള ഓടകളുടെ നവീകരണം, ഒടിഞ്ഞതും നശിച്ചതുമായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കല്‍, ഓടകളിലെ മണ്ണും കല്ലും മാറ്റല്‍ എന്നിവക്കായി മുട്ടം പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിന് വേണ്ടി പഞ്ചായത്ത് അടിയന്തിര കമ്മറ്റി ചേരും. മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് ഓടകളുടെ നവീകരണവുമായി മുട്ടം പഞ്ചായത്ത് പൊതുമാരാമത്ത് വകുപ്പിന് കത്ത് നല്‍കിയെങ്കിലും നടപടികള്‍ എങ്ങും എത്തിയില്ല

Related Articles

Back to top button
error: Content is protected !!