Thodupuzha

ഭക്ഷ്യ സുരക്ഷാ പരിശോധന; ഒരു ഹോട്ടല്‍കൂടി പൂട്ടിച്ചു

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന തുടരുന്നു.വെള്ളിയാഴ്ചത്തെ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം അസി. കമീഷണര്‍ ജോസ് ലോറന്‍സ്, തൊടുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്ടി ഓഫിസര്‍ എം. രാഗേന്ദു എന്നിവര്‍ പങ്കെടുത്തു.

 

അതിനിടെ, തൊടുപുഴ നഗരസഭ ഹെല്‍ത്ത് വിഭാഗം എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പാചകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ പരിധിയിലെ 14 ഹോട്ടലാണ് പരിശോധിച്ചത്.

വെങ്ങല്ലൂര്‍ ഭാഗത്തെ രണ്ട് ഹോട്ടലില്‍നിന്നും ഗാന്ധി സ്ക്വയര്‍ ഭാഗത്തുള്ള ഒരു ഹോട്ടലില്‍നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇവരില്‍നിന്ന് 6000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും സ്ക്വാഡിന്‍റെ പ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!