Thodupuzha
ഭക്ഷ്യസുരക്ഷാ ദിനം; സൈക്ലത്തോണ്‍ സംഘടിപ്പിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/download-2023-06-06T165200.570.jpeg?resize=300%2C168&ssl=1?v=1686050505)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജൂണ്‍ 7 ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് സൈക്ലത്തോണ്‍ സംഘടിപ്പിക്കും. തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ സമാപിക്കുന്ന സൈക്ലത്തോണ്‍ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രണ്‍ദീപ് സി.ആര്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ. രാഗേന്ദു എം, ഡോ. മിഥുന് എം, സ്നേഹാ വിജയന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പുറ്റടി സ്പൈസസ് ബോര്‍ഡില്‍ വെച്ച് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍ മേരി ജോണ്‍സന്റെ നേതൃത്വത്തില്‍ സുഗന്ധവ്യജ്ഞന മേഖലയിലെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)