ChuttuvattomThodupuzha

തെരഞ്ഞെടുപ്പ് ആവേശമാക്കാന്‍ കാല്‍പന്ത് മാമാങ്കം : ഇടുക്കിക്ക് ലഹരിയായി സ്വീപ് ഫുട്‌ബോള്‍ മത്സരം

തൊടുപുഴ: കാല്‍പന്ത് കളിയിലെ ഇളം കുരുന്നുകളുടെ പാഠശാലയായ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ മൈതാനത്തെ മണല്‍ തരികള്‍ക്ക് ചൂടുപിടിച്ച നിമിഷങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ആവേശത്തില്‍ കളക്ടേഴ്‌സ് ഇലവനും ഇടുക്കി ജില്ലാ പോലീസ് ടീമും മാറ്റുരച്ചപ്പോള്‍ കാണികള്‍ക്ക് കളിയാവേശത്തിന്റെ ഉത്സവ ലഹരി. നാല്‍പത് മിനിട്ട് നീണ്ട കനത്ത പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജില്ലാ പോലീസ് ടീം കളക്ടേഴ്‌സ് ഇലവനെ പരാജയപ്പെടുത്തി. പോലീസ് ടീമിന് വേണ്ടി പ്രവീണ്‍, ഗഫൂര്‍ എന്നിവര്‍ ഗോളുകള്‍ നേടി.കളക്ടേഴ്‌സ് ഇലവന് വേണ്ടി എം കെ ആഷിക് ഗോളടിച്ചു.

വോട്ടേഴ്‌സ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരമാണ് ആവേശത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ചത്. ദേശീയ താരവും പ്രമുഖ അത്ലറ്റുമായ സജീഷ് ജോസഫ് മത്സരം കിക്ക് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഇടുക്കി എആര്‍ഒയും ഡെപ്യൂട്ടി കളക്ടറുമായ കെ മനോജ്, സ്വീപ് നോഡല്‍ ഓഫീസര്‍ ലിബു ലോറന്‍സ്, തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ പി എ സലീം കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ജേതാക്കള്‍ക്കുള്ള ട്രോഫി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും സമ്മാനിച്ചു.

 

Related Articles

Back to top button
error: Content is protected !!