Idukki

ഗ്യാസ് സിലിണ്ടര്‍ ലീക്കായി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കട്ടപ്പന: ഗ്യാസ് സിലിണ്ടര്‍ ലീക്കായത് പരിഭ്രാന്തി സൃഷ്ടിച്ചു. കട്ടപ്പന ഇരുപതേക്കര്‍ പുളിക്കല്‍ മാത്തച്ചന്റെ വീട്ടിലാണ് പുതിയ ഗ്യാസ് സിലിണ്ടര്‍ ലീക്കയത്. ശനിയാഴ്ച രാത്രി 9 നാണ് കട്ടപ്പന 20 ഏക്കറിലുള്ള പുളിക്കല്‍ മാത്തച്ചന്റെ വീട്ടില്‍ പുതിയ ഗ്യാസ് സിലിണ്ടര്‍ സ്ഥാപിച്ചത്. ഗ്യാസ് കുറ്റിയിലേക്ക് റെഗുലേറ്റര്‍ ഘടിപ്പിക്കുന്ന സമയത്ത് ശക്തമായി ഗ്യാസ് പുറത്തേക്ക് ചീറ്റുകയായിരുന്നു. വന്‍ശക്തിയില്‍ പുറത്തേക്ക് വന്ന ഗ്യാസ് മുറി മുഴുവന്‍ നിറഞ്ഞു .ഈ സമയം മാത്തച്ചനും ഭാര്യയും ലൈറ്റുകള്‍ എല്ലാം ഓഫ് ആക്കിയശേഷം വീടിനു പുറത്തിറങ്ങി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി സിലിണ്ടറിന്റെ ലീക്ക്മാറ്റി കുറ്റി വീടിന് പുറത്ത് എത്തിച്ചു.

Related Articles

Back to top button
error: Content is protected !!