IdukkiThodupuzha

ജില്ലയിൽ കാട്ടുതീ പടരുന്നു

തൊടുപുഴ: കനത്ത വേനലിലില്‍ കാട്ടുതീ പടരുന്നത് തുടര്‍ച്ചയാകുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ പത്തോളം ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്.ഇന്നലെ പീരുമേട് തോട്ടപ്പുരയില്‍ പതിനഞ്ച് ഏക്കറോളം പ്രദേശത്തെ യൂക്കാലിയും കാറ്റാടിമരങ്ങളും കത്തിനശിച്ചു. നെടുങ്കണ്ടം ചക്കക്കാനത്ത് രണ്ടേക്കറിലെ ഏലച്ചെടികളും കുരുമുളക് തൈകളും കത്തിനശിച്ചു.

കട്ടുതീയില്‍ രണ്ടേക്കറിലെ ഏലച്ചെടികളും കുരുമുളക് തൈകളും പൂര്‍ണമായി കത്തി നശിച്ചു. നെടുങ്കണ്ടം ചക്കക്കാനം വട്ടമല ജോഷി ജോര്‍ജ്ജിന്റെ മഞ്ഞപ്പെട്ടി കല്‍കൂന്തല്‍ ഭാഗത്തെ രണ്ടേക്കര്‍ സ്ഥലത്തെ ആദായം ലഭിക്കുന്ന ഏലതോട്ടം പൂര്‍ണ്ണമായും കത്തി നശിച്ചത്. 100 അധികം വരുന്ന കുരുമുളക് ചെടികളും അവ നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകളും മറ്റും തീയില്‍ നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. വേനല്‍ കടുത്തതോടെയാണ് കാട്ടുതീ ഉണ്ടാകുന്നത് ഹൈറേഞ്ച് മേഖലയില്‍ പതിവാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം സ്ഥലത്ത് എത്തിക്കുവാന്‍ കഴിയാത്തതിനാല്‍ സമീപത്തെ കുളത്തില്‍ നിന്നും എടുത്ത വെള്ളമൊഴിച്ചും, ചപ്പുവെട്ടിയടിച്ചുമാണ് നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തിയത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരായ സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് സന്തോഷ്‌കുമാര്‍, ഗീരീഷ്‌കുമാര്‍, ശരണ്‍കുമാര്‍, ബിജു, സിദ്ധാര്‍ത്ഥ്, സുരേഷ്, രവീന്ദ്രന്‍ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് തീയണക്കുവാന്‍ ശ്രമിച്ചത്.

Related Articles

Back to top button
error: Content is protected !!