Thodupuzha

ആലക്കോട് കച്ചിറപ്പാറയില്‍ തീപിടിത്തം

 

തൊടുപുഴ: ആലക്കോട് കച്ചിറപ്പാറയില്‍ തീപിടിത്തം. 250 ഓളം റബര്‍ മരങ്ങളും പറമ്പിലുണ്ടായിരുന്ന മരങ്ങളുമടക്കം കത്തി നശിച്ചു. ആലക്കോട്- ഇടവെട്ടി പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കച്ചിറപ്പാറ ഭാഗത്ത് ഞായറാഴ്ച ഉച്ചയോടെയാണ് തീ പടര്‍ന്നത് . പ്രദേശത്തെ പാറമടയുടെ സമീപത്ത് നിന്നാണ് തീ പടര്‍ന്ന് കയറിയത്. ആലക്കോട് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ്, ഇടവെട്ടി പഞ്ചായത്തിന്റെ ആറാം വാര്‍ഡ് എന്നിവിടങ്ങളില്‍ തീ പടര്‍ന്ന് മരങ്ങളടക്കം നശിച്ചു. മുല്ലക്കര ജോര്‍ജ്, കാനാപറമ്പില്‍ അബി, പുളിന്താനം ബിജു എന്നിവരുടെ പറമ്പുകളിലാണ് തീ വ്യാപിച്ചത്. 250 ഓളം റബര്‍ മരങ്ങളും പറമ്പിലുണ്ടായിരുന്ന വലിയ മരങ്ങള്‍ക്കും കത്തി നശിച്ചു. ആലക്കോടിന് സമീപവും ഞായറാഴ്ച തീപിടിത്തമുണ്ടായെങ്കിലും ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തീ നിയന്ത്രണ വിധേയമാക്കി. തൊടുപുഴയില്‍ നിന്നുള്ള അഗ്‌നി രക്ഷായൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles

Back to top button
error: Content is protected !!