Thodupuzha

കിണറ്റിൽ വീണ മുള്ളൻപന്നിയെ രക്ഷിച്ചു

തൊടുപുഴ: പൊട്ടക്കിണറ്റിൽ വീണ മുള്ളൻപന്നിയെ വനപാലകരെത്തി രക്ഷിച്ചു. മണക്കാട് അരിക്കുഴ മൂഴിക്കച്ചാലിൽ റെജിയുടെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് മുള്ളൻപന്നി വീണത്. ബുധനാഴ്ച്ച രാവിലെ എട്ട് മണിക്കാണ് കിണറ്റിലകപ്പെട്ട നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ വനപാലകരെ വിവരമറിയിച്ചു. അറക്കുളം ഡപ്യൂട്ടി റെയിഞ്ചർ ഗ്രെയ്ഡ് എ.ജി സുനിൽകുമാർ, ബീറ്റ് ഓഫീസർ പി. ശ്രീജിത്ത്, വാച്ചർ മാന്മാരായ സിസിലി ജോൺ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം കിണറ്റിലിറങ്ങി മുള്ളൻപന്നിയെ കരയ്ക്കെത്തിച്ചു. പരിശോധനയിൽ പരിക്കൊന്നും കണ്ടെത്താനായില്ല. തുടർന്ന് കുളമാവ് വനപ്രദേശത്ത് വിട്ടയച്ചു.

Related Articles

Back to top button
error: Content is protected !!