Thodupuzha

ജപ്തി നടപടികള്‍ നിര്‍ത്തി  വയ്ക്കണം: കേരളാ കോണ്‍ഗ്രസ് (ജേക്കബ്)

തൊടുപുഴ: കാര്‍ഷിക മേഖലയായ ഇടുക്കിയില്‍ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തവും തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കരകയറിയിട്ടില്ല. ജനങ്ങളുടെ ദുരിതം മനസിലാക്കി ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും പിഴപലിശ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് തൊടുപുഴയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടി രാജു പാണാലിക്കല്‍, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, ടോമി മൂഴിക്കുഴിയില്‍, സാബു മുതിരക്കാലാ, സാം ജോര്‍ജ്, സിബിച്ചന്‍ മനക്കല്‍, ജോസ് ചിറ്റടിയില്‍, ജോണ്‍സണ്‍ അലക്സാണ്ടര്‍, ജോസ് പുന്നോലിക്കുന്നേല്‍, ഔസേപ്പച്ചന്‍ ഇടക്കുളം, അനില്‍ പയ്യാനിക്കല്‍, ജിന്‍സ് ജോര്‍ജ്, ബാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!