Local LiveMoolammattam

ജലഅതോറിറ്റിയുടെ പുതിയ ഡിവിഷന്‍ രൂപീകരണം: ദുരിതത്തിലായി അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകള്‍

മൂലമറ്റം: ജലഅതോറിറ്റിയുടെ കട്ടപ്പന, തൊടുപുഴ ഡിവിഷനുകള്‍ വിഭജിച്ച് പൈനാവ് കേന്ദ്രമായി പുതിയ ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ ദുരിതത്തിലായത് അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകള്‍. ലോറേഞ്ചിലെ കുടയത്തൂര്‍, അറക്കുളം പഞ്ചായത്തുകള്‍ തൊടുപുഴ സെക്ഷനില്‍ നിന്ന് പൈനാവ് സെക്ഷനിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇതുമൂലം തകരാറുകള്‍ പരിഹരിക്കുന്നതിന് പൈനാവ് ഓഫിസില്‍ നിന്നും ആളുകള്‍ എത്തേണ്ട സ്ഥിതിയാണുള്ളത്. തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് പരാതികള്‍ പരിഹരിച്ചിരുന്നത് ഇപ്പോള്‍ 60 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തേണ്ട സ്ഥിതിയായിരിക്കുകയാണ്. പലപ്പോഴും ശുദ്ധജല വിതരണം തടസ്സപ്പെടുമ്പോള്‍ ഈ പഞ്ചായത്തുകളില്‍ ഇത് പുനഃസ്ഥാപിക്കാന്‍ താമസിക്കുന്നതായി നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. തൊടുപുഴ താലൂക്കിലുള്ള അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകള്‍ തൊടുപുഴ ഡിവിഷനില്‍ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!