Thodupuzha

ഹാന്‍ഡ് ബോള്‍ സംഘാടക  സമിതി രൂപീകരിച്ചു

 

 

തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ചുള്ള ഹാന്‍ഡ് ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിന്

കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.കെ.ദാസ് രക്ഷാധികാരിയും, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ ചെയര്‍മാനും, അന്‍വര്‍ ഹുസൈന്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. മത്സരങ്ങള്‍ ജനുവരി 16 ന് കുമാരമംഗലം എം.കെ.എന്‍.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ. ശശിധരന്‍, സംസ്ഥാന സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ അംഗം റഫീക് പള്ളത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!