ChuttuvattomThodupuzha

ബോധവല്‍ക്കരണ ഉപവാസ സത്യാഗ്രഹം നടത്തി ഫോറം ഫോര്‍ ഡെമോക്രസി

തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫോറം ഫോര്‍ ഡെമോക്രസിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ബോധവല്‍ക്കരണ ഉപവാസ സത്യാഗ്രഹം നടത്തി. തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു.ബിജെ പി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ ജനങ്ങല്‍ ബുദ്ധിമുട്ടുകയാണെന്നും ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും ഫോം ഫോര്‍ ഡെമോക്രസി. ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുക ആണ്. സി.ബി.ഐ, ഇ.ഡി, കസ്റ്റംസ്, ഇന്‍കംടാക്‌സ് എന്നിവ കേന്ദ്ര ഗവണ്‍മെന്റിന്റെ പോഷക സംഘടനകള്‍ പോലെയാണ് പ്രവര്‍ത്തക്കുന്നത്. ഈ സാഹചര്യത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ നിലനില്‍പ്പ് അപകടത്തിലാവും.

ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ ഭരണഘടനയും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ യുഡിഎഫിന് കിട്ടുന്ന സീറ്റുകള്‍ വളരെ നിര്‍ണ്ണായകമാണ്. ഇക്കാരണം കൊണ്ടു തന്നെയാണ് ഇടുക്കി പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന് പിന്തുണ നല്‍കിയതെന്ന് ഫോറം ഫോര്‍ ഡെമോക്രസി അറിയിച്ചു. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫോറം ഫോര്‍ ഡെമോക്രസിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ബോധവല്‍ക്കരണ ഉപവാസ സത്യാഗ്രഹം നടത്തിയത്.

 

Related Articles

Back to top button
error: Content is protected !!