Uncategorized

പതിനഞ്ച് വര്‍ഷം മുന്‍പ്‌ വീട്ടില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

കാഞ്ഞാര്‍: പതിനഞ്ച് വര്‍ഷംമുന്‍പ്‌ വീട്ടില്‍ കയറി ദമ്പതികളെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന നാലാം പ്രതിയെ പിടികൂടി.മൂലമറ്റം ഇന്റര്‍ മീഡിയറ്റ് തുരുത്തിക്കര വീട്ടില്‍ കയറി മോഷണം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന നാലാം പ്രതി തമിഴ്‌നാട് തേനി ജില്ലയില്‍ കാമാക്ഷിപുരം സ്വദേശി ഷോളയപ്പന്‍ (42)നെയാണ് കഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനേയും ഭാര്യയേയും വാക്കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പതിനഞ്ചര പവന്‍ സ്വര്‍ണ്ണവും1400 രൂപയും മൊബൈല്‍ ഫോണും മോഷണം നടത്തിയ കേസില്‍ നാല് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയും ശിക്ഷ കഴിഞ്ഞ് ഇവര്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.തൊടുപുഴ ഡിവൈ.എസ് പി മധുബാബുവിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞാര്‍ എ എസ് ഐ നിസാര്‍ പി കെ, സിപിഒ സലാഹുദ്ദീന്‍ എന്നിവരുടെ നേത്വത്തിലുള്ള സംഘമാണ് ഇയാളെ തമിഴ്‌നാട്ടില്‍ നിന്നും പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!