ChuttuvattomThodupuzha

ഫാ. ഫ്രാൻസിസ് കള്ളിക്കാടിന്റെ നിര്യാണത്തിൽ എൻസിപി അനുശോചനം നടത്തി

തൊടുപുഴ: എൻ സി പി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ടീ മൈക്കിളിന്റെ സഹോദരൻ ഫാ. ഫ്രാൻസിസ് കള്ളിക്കാടിന്റെ നിര്യാണത്തിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ്പി സി ചാക്കോ എൻസിപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ആദരാജ്ഞാലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയും ചെയ്തു. മന്ത്രി എ കെ ശശീന്ദ്രന് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാജൻ മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിലും ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അനിൽ കൂപ്ലാക്കൽ ഷാജി ചെറിയാൻ സംസ്ഥാന എക്സിക്ക്കൂട്ടിവ് അംഗങ്ങളായ സിനോജ് വള്ളാടി, അരുൺ പി മാണി,ജോസ് വഴുതനപ്പിള്ളിൽ, ലാലു ചക്കനാൽ,ജില്ല നേതാക്കളായ ഡോ കെ സോമൻ, വി എൻ മോഹനൻ, വർഗീസ് പൈലി, റോഷൻ സർഗ്ഗം, ടി പി രാജപ്പൻ,തൊടുപുഴ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജെയ്‌സൺ തേവലത്തിൽ തുടങ്ങിയവർ സംസ്ഥാന പ്രസിഡൻറിനോടൊപ്പം ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Back to top button
error: Content is protected !!