ChuttuvattomThodupuzha

ഫ്രെയിംസ് ആര്‍ട്ടിസ്റ്റ് ആന്റ് മീഡിയ സൊസൈറ്റി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

വാഴക്കുളം: ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ ഫ്രെയിംസ് ആര്‍ട്ടിസ്റ്റ് ആന്റ് മീഡിയ സൊസൈറ്റി വാര്‍ഷിക സമ്മേളനം തൊടുപുഴ ഫാര്‍മേഴ്‌സ് ഹാളില്‍ നടന്നു. പ്രസിഡന്റ് സോളമന്‍ കുര്യന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ജോഷി, ട്രഷറര്‍ ജോഷി വിഗ്‌നെറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും യോഗത്തോടനുബന്ധിച്ച് നടത്തി. സോളമന്‍ കുര്യന്‍ (പ്രസിഡന്റ്), ബീന ജോഷി (ജനറല്‍ സെക്രട്ടറി), റെബി ജോസ് (വൈസ് പ്രസിഡന്റ്), ഈണം ജോസ് (ജോയിന്റ് സെക്രട്ടറി), ജോഷി വിഗ്‌നെറ്റ് (അഡ്മിന്‍ ആന്‍ഡ് ട്രഷറര്‍), വി.ടി. ജിജോ (കോ-ഓര്‍ഡിനേറ്റര്‍), ശ്യാമ സുരേഷ് (പിആര്‍ഒ), ടി.ജെ. ജോജി, മഞ്ജു വിജേഷ് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!