ChuttuvattomCrimeIdukki

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍

ഇടുക്കി: വിസ വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ശേഷം ഒളിവില്‍ പോയ പ്രതി മാളിയേക്കല്‍ മുസ്തഫ (63) ആണ് പിടിയിലായത്. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ഡിവൈ.എസ്.പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. മുരിക്കാശേരി പോലീാണ് പ്രതിയെ അറസ്റ്റു ചെയ്തു. മലപ്പുറം വെള്ളിമുക്ക് സ്വദേശിയാണ് മുസ്തഫ. ഉദ്യോഗാര്‍ത്ഥികളുടെ പണവും സര്‍ട്ടിഫിക്കറ്റുകളും മറ്റും കൈവശം വെച്ച് വിലപേശി വഞ്ചിക്കുകയായിരുന്ന പ്രതി മുംബൈയില്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു.മുംബൈയില്‍ അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതി ദൃശ്യം മോഡലില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കുന്നതിന് ശ്രമിച്ചിരിന്നു.

മുംബൈയില്‍ നിന്നും വിമാന മാര്‍ഗം കേരളത്തിലേക്കു കടന്നു. ഇയാള്‍ സുഹൃത്തിനെ കാണുന്നതിന് കോട്ടയത്ത് എത്താന്‍ സാധ്യതയുള്ളതായി മനസിലാക്കി മറ്റൊരു അന്വേഷണ സംഘം കോട്ടയം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഏറ്റുമാനൂരില്‍ ലോഡ്ജില്‍ ഒളിവില്‍ താമസിച്ചിരിന്ന പ്രതിയെ മുരിക്കാശേരി എസ്.ഐ അജയകുമാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍ കെ. ആര്‍.അനീഷ, ഇ.എസ് രതീഷ്,സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ ഇടുക്കി ജില്ലയില്‍ നിന്നും പരിസര ജില്ലയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങളാണു തട്ടിയെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. മുംബൈയിലും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തി കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഉദ്യോഗാര്‍ഥികളുടെ വിലപിടിപ്പുള്ള സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളുംമറ്റും ഇയാളില്‍ നിന്നു കണ്ടെത്തി. കോഴിക്കോട്,മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രതി സമാന രീതിയിലുള്ള തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിച്ചെടുത്തതായും കേസുണ്ട്. പ്രതി നടത്തിയിട്ടുള്ള തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇടുക്കി ഡിവൈ.എസ്.പി. ജിണ്‍സണ്‍ മാത്യു പറഞ്ഞു. പ്രതിയെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!