IdukkiLocal Live

എസ്‌സി , എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പഠനം

തൊടുപുഴ : ഇടുക്കി, എറണാകുളം, കോട്ടയം,ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡിറ്റിപി കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പട്ടികജാതി വികസന വകുപ്പിന്റെ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്.ഡിറ്റിപി കോഴ്സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന എസ്‌സി , എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 26 വൈകിട്ട് 4.30 മുന്‍പ് പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!