Thodupuzha

സൗജന്യ കിറ്റ് വിതരണം  പുനരാരംഭിക്കണം: കേരളാ കോണ്‍ഗ്രസ് (ജേക്കബ്)

 

തൊടുപുഴ: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് ബാധിതരുടെ കുടുംബങ്ങളില്‍ നിന്ന് പലര്‍ക്കും ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. വരുമാനമാര്‍ഗം ഇല്ലാതാകുന്നതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലാണ്. കോവിഡ് വ്യാപന തോത് കുറയുന്നത് വരെയെങ്കിലും സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാന സര്‍ക്കാരും സിവില്‍ സപ്ലൈസ് വകുപ്പും തയ്യാറാകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടി രാജു പാണാലിക്കല്‍, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, ടോമി മൂഴിക്കുഴിയില്‍, സാബു മുതിരക്കാലാ, അനില്‍ പയ്യാനിക്കല്‍, സാം ജോര്‍ജ്, സിബിച്ചന്‍ മനക്കല്‍, ജോസ് ചിറ്റടിയില്‍, ജോണ്‍സണ്‍ അലക്സാണ്ടര്‍, ജോസ് പുന്നോലിക്കുന്നേല്‍, ജിന്‍സ് ജോര്‍ജ്, ബാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!