ChuttuvattomThodupuzha

സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ്

തൊടുപുഴ: ഏഴല്ലൂര്‍ സെന്റ് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെയും തൊടുപുഴ സ്മിതാ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 23ന് സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെന്റ് സെബാസ്റ്റ്യന്‍ പള്ളി പാരിഷ് ഹാളില്‍ വച്ച് നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ ചിമ്മിനിക്കാട്ട് നിര്‍വ്വഹിക്കും. ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റവ.ഫാ.ജോര്‍ജ്ജ് മാറാപ്പിള്ളില്‍ അധ്യക്ഷത വഹിക്കും.ഞായറാഴ്ച്ച 8.30 മുതല്‍ 1.30വരെയാണ് ക്യാമ്പ്. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം വഹിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നീതു ഫ്രാന്‍സീസ്, കുമാരമംഗലം പഞ്ചായത്ത് മെമ്പര്‍മാരായ ഗ്രേസി തോമസ്, ജിന്റു ജേക്കബ്, കോടിക്കുളം പഞ്ചായത്ത് മെമ്പര്‍ അനീഷ്.കെ.എസ് എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും. വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി പ്രസിഡന്റ് ദേവസ്യാച്ചന്‍.പി.എം, എഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റവ.ഫാ.ജോര്‍ജ്ജ് മാറാപ്പിള്ളില്‍ തുടങ്ങിയവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!