Thodupuzha

കോലാനിയില്‍ സൗജന്യ  വൈദ്യപരിശോധനാ കേന്ദ്രം

തൊടുപുഴ: ദീനദയ പാലിയേറ്റീവ് ഹോം കെയര്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ കോലാനിയില്‍ സൗജന്യ വൈദ്യപരിശോധന കേന്ദ്രം ആരംഭിക്കുന്നു. കോലാനി ഗോകുലം ബാലഭവനില്‍ തുടങ്ങുന്ന കേന്ദ്രത്തില്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ 12.30 വരെ ഗൈനക്കോളജിസ്റ്റ് ഡോ. ഭവാനി ചന്ദ്രശേഖരന്‍ രോഗികളെ പരിശോധിക്കും. സൗജന്യ വൈദ്യപരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം 5 ന് രാവിലെ 9 ന് ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴികാട്ട് നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ കവിത വേണു അധ്യക്ഷത വഹിക്കും. ഫോണ്‍ : 9847808899.

Related Articles

Back to top button
error: Content is protected !!