Thodupuzha

സൗജന്യ പ്രീ – മാരിറ്റൽ കൗൺസിലിംഗ് കോഴ്സ്

തൊടുപുഴ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ധനഹായത്തോടെ ഇടുക്കി ജില്ലയിലെ മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നാല് ദിവസത്തെ സൗജന്യ പ്രീ- മാരിറ്റൽ കൗൺസിലിംഗ് കോഴ്സ് നടത്തുന്നതിന് സന്നദ്ധ സംഘടനകൾ, ജമാഅത്ത്, പള്ളി മഹല്ലുകൾ, ക്രിസ്ത്യൻ ചർച്ചുകൾ എന്നിവയിൽ നിന്നും അനുമതിക്കായി അപേക്ഷകൾ ക്ഷണിച്ചു. ക്ലാസ്സുകൾ നടത്തുന്നതിനുള്ള സൗകര്യം സംഘാടകർ ഒരുക്കണം, 30 പേരിൽ കുറയാത്ത കൗൺസിലിംഗിൽ പങ്കെടുക്കാൻ തയ്യാറുള്ള യുവതി യുവാക്കളുടെ ലിസ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ 16.11.2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഇടുക്കി ജില്ല ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, തൊടുപുഴ ഈസ്റ്റ് പി.ഒ കാരിക്കോട് പിൻ 685585 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കുക. വിശദ വിവരങ്ങൾക്ക് 9447512032, 04862 225227 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Related Articles

Back to top button
error: Content is protected !!