Thodupuzha

ശു​ദ്ധ ജ​ല​വി​ത​ര​ണ പൈ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​കുന്നു

തൊ​ടു​പു​ഴ: ശു​ദ്ധ ജ​ല​വി​ത​ര​ണ പൈ​പ്പു പൊ​ട്ടി ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ളം പാ​ഴാ​യി​ട്ടും ജ​ല അ​ഥോ​റി​റ്റി​യ്ക്ക് നി​സം​ഗ​ത. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യ്ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് പൈ​പ്പു പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട്. ക​ടു​ത്ത ശു​ദ്ധ​ജ​ല​ക്ഷാ​മം നേ​രി​ടു​ന്പോ​ഴും വെ​ള്ളം ഇ​ത്ത​ര​ത്തി​ൽ പാ​ഴാ​കു​ന്നു​ണ്ട്. പൈ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത് നാ​ട്ടു​കാ​ർ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ പ​ല ത​വ​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. പൈെ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​തി​നു പു​റ​മെ ഇ​വി​ടു​ത്തെ വെ​ള്ള​മൊ​ഴു​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​മു​ണ്ട്.

Related Articles

Back to top button
error: Content is protected !!