Thodupuzha

തെളിനീരൊഴുകും നവകേരളം  കര്‍മ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം

 

ആലക്കോട്: പഞ്ചായത്തിലെ തെളിനീരൊഴുകും നവകേരളം കര്‍മ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചവര്‍ണയില്‍ പ്രസിഡന്റ് മിനി ജെറി നിര്‍വഹിച്ചു. സര്‍ക്കാര്‍ ലഭ്യമാക്കിയ കിറ്റ് ഉപയോഗിച്ച് ഒരു വാര്‍ഡിലെ നാല് സ്ഥലങ്ങളിലെ ജലാശയങ്ങളിലെ മലിനീകരണ തോത് അറിയുന്നതിനുളള ജലപരിശോധന, ജലനടത്തം, മലിനീകരണ ഇടങ്ങള്‍ തിരിച്ചറിയുന്നതിനും ജിയോ ടാഗ് ചെയ്യുന്നതിനും മലിനീകരണത്തിന് കാരണക്കാരായ വ്യക്തികളെ, സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനുമുളള ജനപങ്കാളിത്തത്തോടെയുളള പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. വാര്‍ഡ് മെമ്പര്‍ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം കമ്മിറ്റി അധ്യക്ഷ സനൂജ സുബൈര്‍, വാര്‍ഡ് മെമ്പറായ ഇ.എസ് റഷീദ് , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഉഷ ജോണി , വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ പി.ജെ അജീഷ് കുമാര്‍ , ഹരിതകര്‍മ്മ സേനാ പ്രസിഡന്റ് രാജമ്മ മോഹനന്‍ , ഹരിതകര്‍മ്മ സേനാ സെക്രട്ടറി ബീന ഇമ്മാനുവേല്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. ജലനടത്തത്തിന്റെ ഭാഗമായി നിരവധി ജലമലിനീകരണ സ്ഥലങ്ങളും കാരണക്കാരായവരേയും കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തു. കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പരിശോധനക്ക് എടുത്ത ജലത്തിന്റെ സാമ്പിളുകള്‍ ജല പരിശോദനകിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്നതിന് തൊഴിലുറപ്പ് അക്രിഡറ്റ് എന്‍ജനീയര്‍ ഷില്ലി ജെയിംസിനും ഓവര്‍സിയര്‍ അജാസിനും കൈമാറി.

Related Articles

Back to top button
error: Content is protected !!