Local LiveMoolammattam

മിസൈല്‍ മുതല്‍ നാടന്‍ സംഭാരം വരെ ; പഠനോത്സവം സംഘടിപ്പിച്ച് പതിപ്പള്ളി ട്രൈബല്‍ യുപി സ്‌കൂള്‍

മൂലമറ്റം : വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ അറിവുകളും, കഴിവുകളും സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിപ്പള്ളി ട്രൈബല്‍ യുപി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മിസൈലിന്റെ രൂപം മുതല്‍ പരിപാടിയില്‍ എത്തിയവര്‍ക്ക് നല്‍കിയ നാടന്‍ സംഭാരം വരെ ഏറെ ശ്രദ്ധേയമായി. വീടുകളുടെ മാതൃകകളും, ചിരട്ട, ഈറ്റ, ഇല്ലി, തെര്‍മോ കൂള്‍, പേപ്പറുകള്‍ തുടങ്ങിയവ ഉപയോഗിച്ച്  നിര്‍മ്മിച്ച കരകൗശല ഉല്‍പ്പന്നങ്ങളും പഠനോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ എഴുതിയ കവിതകള്‍,കഥകള്‍, നാടന്‍ പാട്ടുകള്‍ ലളിതഗാനങ്ങള്‍ എന്നിവയും സാഹിത്യവാസന വിളിച്ചറിയിക്കുന്ന കുഞ്ഞെഴുത്തുകളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.  രചനകള്‍ വേദിയില്‍ പ്രകാശനം ചെയ്തു.

നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സില്‍ മികച്ച പ്രോജക്ടിന്റെ അവതരണത്തില്‍ സമ്മാനാര്‍ഹരായ മാധവ് സുഭാഷ്, കാര്‍ത്തിക് സജി എന്നിവരെ പഠനോത്സവ വേദിയില്‍ മെമെന്റോ നല്‍കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ് സി.എസ്.ജിയേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എ.വേലുക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.ടി. വല്‍സമ്മ , ലിഷ ബിജു, രാധാകൃഷ്ണന്‍, മാധവ് സുഭാഷ്, ആകാശ് മനോജ് , അധ്യാപകരായ മീര ,അനിത, എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!