Thodupuzha

18 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഇ​ന്നു മു​ത​ൽ ക​രു​ത​ൽ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും.

ന്യൂ​ഡ​ൽ​ഹി: 18 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഇ​ന്നു മു​ത​ൽ ക​രു​ത​ൽ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും. ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ഒ​ൻ​പ​ത് മാ​സം പൂ​ർ​ത്തി​യാ​യ​വ​ർ​ക്കാ​ണ് ക​രു​ത​ൽ ഡോ​സ് ന​ൽ​കു​ന്ന​ത്.

 

സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മേ ക​രു​ത​ൽ ഡോ​സ് ല​ഭി​ക്കൂ. ഒ​ന്നും ര​ണ്ടും ഡോ​സ് സ്വീ​ക​രി​ച്ച അ​തേ വാ​ക്സി​ൻ ത​ന്നെ​യാ​ണ് ക​രു​ത​ൽ ഡോ​സാ​യി ന​ൽ​കു​ക.

 

ആ​ദ്യ ര​ണ്ട് ഡോ​സ് വാ​ക്സി​നു​ക​ൾ​ക്കു ശേ​ഷം എ​ടു​ക്കു​ന്ന ഡോ​സ് മ​റ്റു രാ​ജ്യ​ങ്ങ​ൾ ബൂ​സ്റ്റ​ർ ഡോ​സാ​യി ക​ണ​ക്കാ​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ മൂ​ന്നാം ഡോ​സ് വാ​ക്സി​നെ ക​രു​ത​ൽ ഡോ​സ് എ​ന്നു​ത​ന്നെ​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി വി​ശേ​ഷി​പ്പി​ച്ച​ത്.

Related Articles

Back to top button
error: Content is protected !!