Thodupuzha

ചെള്ളല്‍ പാടശേഖരത്തില്‍ വിളവെടുപ്പ് മഹോത്സവം ആഘോഷമാക്കി ഫ്യൂജിഗംഗ

തൊടുപുഴ: നെല്‍കൃഷിയുടെ പ്രാധാന്യം സമൂഹത്തിലേയ്ക്ക് എത്തിക്കാന്‍ ഫ്യൂജിഗംഗ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ആഘോഷമാക്കി. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സുഭിക്ഷം സൂരക്ഷിതം പദ്ധതിയുടെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും ജൈവരീതിയില്‍ നടത്തിയ നെല്‍കൃഷിയാണ് പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലക്ക് സമീപമുള്ള ചെള്ളല്‍ പാടശേഖരത്തിലെ വിളവെടുത്തത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നെല്ല് കൊയ്ത് ഉദ്ഘാടനം ചെയ്തു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്‌നാല്‍, വാര്‍ഡ് മെമ്പര്‍ സിനി ജസ്റ്റിന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എലിസബത്ത് പുന്നൂസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി, തൊടുപുഴ ബ്ലോക്ക് അസി: ഡയറക്ടര്‍ ചന്ദ്രബിന്ദു കെ.ആര്‍, പുറപ്പുഴ കൃഷി ഓഫീസര്‍ പ്രിയമോള്‍ തോമസ്, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ അജിത്കുമാര്‍,സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആന്‍സി പോള്‍, ഇന്‍വെസ്‌റിഗേറ്റര്‍ കെ.എം നസീമ, പുറപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോണ്‍സന്‍ ജോസഫ്, ഫ്യൂജി ഗംഗ ജപ്പാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോജോ അഗസ്റ്റിന്‍, പി.പി .വിജയന്‍, ആര്‍ .ബിജു , കര്‍ഷകരായ ശിവരാമന്‍, പ്രഭാകരന്‍ ജോസ്, ഫ്യൂജി ഗംഗാ പ്രസിഡന്റ് എം.ഡി ദിലീപ്, സെക്രട്ടറിയും കൃഷി കോ-ഓര്‍ഡിനേറ്ററുമായ സി.കെ സുനില്‍രാജ്, എസ്.എച്ച് കോളജ് കൊമേഴ്‌സ് വിഭാഗം അസി. പ്രഫ. ജെയിംസ് വി. ജോര്‍ജ്, ഫ്യുജി ഗംഗ ഭാരവാഹികളായ പി.എസ്.ഭോഗീന്ദ്രന്‍, അഡ്വ.എസ്.സത്യന്‍, സോയി ജോസഫ്, സി.ബി ജയകൃഷ്ണന്‍, സി.ബി ഹരികൃഷ്ണന്‍, വി.എസ്.എം നസീര്‍, കെ.എന്‍ രഘു, ഏയ്ഞ്ചല്‍ അടിമാലി, ഹരി. സി. ശേഖര്‍, കെ.എ സുദര്‍ശനന്‍, കെ.ആര്‍ വിനോദ്, സിബി സി. മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!