Thodupuzha

ഫണ്ട് സമാഹരണം സംഘടിപ്പിച്ചു

കോടിക്കുളം: അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിലയ്ക്ക് വാങ്ങുന്ന സമീപത്തെ 55 സെന്റ് സ്ഥലത്തിനുള്ള ആദ്യ ഫണ്ട് സമാഹരണ ചടങ്ങ് നടന്നു. വരും കാലങ്ങളില്‍ ഊട്ടുപുര, മതപാഠംശാല, കല്യാണമണ്ഡപം ഇവയുടെ നിര്‍മാണം മുന്നില്‍ കണ്ടാണ് സ്ഥലം വാങ്ങുന്നത്. ഭൂമിക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ക്ഷേത്ര തിരുമുറ്റത്ത് നടന്നു. ഒരു ലക്ഷം രൂപയുടെ ചെക്ക് നാജാ സെന്നില്‍ നിന്നും ക്ഷേത്രം തന്ത്രി സുമിത് ചേര്‍ത്തല, ദേവസ്വം പ്രസിഡന്റ് ജയന്‍ കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം. ചടങ്ങില്‍ ദേവസ്വം ഖജാന്‍ജി സുധീര്‍ എം.പി, വൈസ് പ്രസിഡന്റ് സജി മുതിരക്കിലായില്‍, ജോയിന്റ് സെക്രട്ടറി ഷിജു കുന്നേല്‍, ഭരണസമിതിയംഗങ്ങളായ പി.ബി.സജീവ്, പി.ബി.സെന്‍, സുധാമണി ഷാജി, സുരേഷ് കുമാര്‍ പാറയ്ക്കല്‍, സിംന അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!