ChuttuvattomThodupuzha

പട്ടികജാതി വിഭാഗങ്ങൾക്കനുവദിച്ച ഫണ്ടുകൾ ഉടനടി കൊടുത്തു തീര്‍ക്കണം; കെപിഎംഎസ്

തൊടുപുഴ: പട്ടികജാതി വിഭാഗങ്ങൾക്കനുവദിച്ച വീട്മെയിന്റനൻസ് , സ്ഥലം വാങ്ങിച്ച് വീട് പണിയുന്നതിന്, പഠനമുറി,തുടങ്ങിയ ഫണ്ടുകൾ ഗുണഭോക്താക്കൾക്ക് പൂർത്തീകരിച്ച് നൽകുവാൻ വകുപ്പ് തയ്യാറാകണം. കടംവാങ്ങിയും , പലിശക്ക് പണമെടുത്തും പറഞ്ഞ സമയത്ത് പണി പൂർത്തികരിച്ചു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും തുക നൽകാൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഗുണഭോക്താക്കൾ വാങ്ങിയ പണം തിരിച്ച് നൽകാനാകാതെ ബുദ്ധിമുട്ടുന്നു. എത്രയും പെട്ടെന്ന് ഇവർക്ക് ബാക്കി തുക നൽകാൻ തയ്യാറാകണമെന്ന് കെപിഎംഎസ് തൊടുപുഴ യൂണിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!